KeralaLatest NewsNews

പരാതികള്‍ ഉയരുന്നു: ടാറ്റൂ സ്റ്റുഡിയോകള്‍ക്കു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ചില ഉത്സവ കേന്ദ്രങ്ങളില്‍ ടാറ്റൂവിനായി ഒരേ സൂചികള്‍ ഉപയോഗിക്കുന്നതും അശാസ്ത്രീയ രീതികള്‍ പിന്തുടരുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ടാറ്റൂ കലാകാരന്മാര്‍ക്കും ടാറ്റൂ സ്റ്റുഡിയോകള്‍ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി പരാതികള്‍ ഉയരുന്നതിനെ തുടർന്ന് ടാറ്റൂ സ്റ്റുഡിയോകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സ് നല്‍കുന്നതിനായി തദ്ദേശഭരണ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിക്കു രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജില്ലാ കെമിക്കല്‍ അനലിറ്റിക്കല്‍ ലാബ് ഉദ്യോഗസ്ഥന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ലൈസന്‍സിനായി അപേക്ഷിക്കുന്ന കലാകാരന്മാര്‍ യോഗ്യത, പരിശീലനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഇനി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ അംഗീകാരം വേണം. ഡിസ്‌പോസിബിള്‍ സൂചികളും ട്യൂബുകളും മാത്രമേ ഉപയോഗിക്കാവൂ. ലൈസന്‍സിന് അപേക്ഷിക്കാന്‍ സമയപരിധിയുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഈ കേന്ദ്രങ്ങളില്‍ പരിശോധന നടത്തണം.

Read Also: കോവിഡിന് പിടികൊടുക്കാതെ കേരളം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ചില ഉത്സവ കേന്ദ്രങ്ങളില്‍ ടാറ്റൂവിനായി ഒരേ സൂചികള്‍ ഉപയോഗിക്കുന്നതും അശാസ്ത്രീയ രീതികള്‍ പിന്തുടരുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടാറ്റൂ സ്റ്റുഡിയോകള്‍ക്കു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button