കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 10 രൂപയും കുറഞ്ഞു. 4,580 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
ഇന്നലെ 35,440 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. ആഗോള വിപണിയിലും സ്വർണ്ണവിലയിൽ ഇടിവുണ്ടായി. ഡോളർ കരുത്താർജിച്ചതോടെയാണ് സ്വർണ്ണ വിലയിൽ ഇടിവുണ്ടായത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,886.76 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.3 ശതമാനം കുറഞ്ഞു. 48,953 രൂപ നിലവാരത്തിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഏതാനും ദിവസങ്ങളായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Read Also: പുതിയ സന്തോഷത്തെ വരവേറ്റ് ഹാരിയും മേഗനും; പെൺകുഞ്ഞിന് ജന്മം നൽകി മേഗൻ
Post Your Comments