വാഷിംഗ്ടൺ: പദവി ഒഴിയാനൊരുങ്ങി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. സഹോദരനോടൊപ്പം ബഹിരാകാശത്തേയ്ക്ക് പറക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹം. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേഷണ സാങ്കേതികവിദ്യാ നിർമ്മാതാക്കളായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപ്പേർഡിലായിരിക്കും ജെഫ് ബെസോസ് ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്.
Read Also: ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ഉപേക്ഷിക്കില്ല
അഞ്ച് വയസ് മുതൽ താൻ കണ്ട സ്വപ്‌നമായിരുന്നു ബഹിരാകാശത്തേയ്ക്കുള്ള യാത്രയെന്ന് ജെഫ് ബെസോസ് പറഞ്ഞു. അടുത്ത മാസം ഈ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുകയാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ ബെസോസ് അറിയിച്ചു. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിന്റെ ആദ്യത്തെ ബഹിരാകാശ യാത്രയായിരിക്കും ഇത്. 2021 ജൂലായ് 20 ന് യാത്ര ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് വർഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് പേടകവും റോക്കറ്റും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ആറ് യാത്രക്കാരെ ഉള്ളിൽ വഹിക്കാവുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ന്യൂ ഷെപ്പേർഡ് പേടകം 59 അടി ഉയരത്തിലുള്ള റോക്കറ്റിലാണ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുന്നത്. യാത്ര വിജയിച്ചാൽ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിർമ്മാതാവ് എന്ന ബഹുമതി ബെസോസിന് സ്വന്താമാകും.
Read Also: ചൈനയെ വകവെയ്ക്കാതെ അമേരിക്കന്‍ സെനറ്റര്‍മാര്‍ തായ്‌വാനില്‍: രൂക്ഷവിമര്‍ശനവുമായി ബീജിംഗ്
Post Your Comments