Latest NewsNewsIndia

മുറിവ് വെച്ചുകെട്ടാന്‍ വനിതാ നഴ്‌സുമാരെ കിട്ടിയില്ല: ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച്‌ നാലംഗ സംഘം

സംഭവത്തില്‍ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: പരിചരിക്കാൻ വനിതാ നഴ്‌സുമാരെ ലഭിച്ചില്ലെന്നാരോപിച്ച്‌ നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ബെംഗളൂരു കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരെ മര്‍ദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്.

ഇരുചക്രവാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റ ഹേമന്തിന്റെയും കിരണിന്റെയും ചികിത്സയ്ക്കായി ഇവർ ആശുപത്രിയിൽ എത്തിയിരുന്നു. ഏന്നാൽ മെയില്‍ നഴ്‌സിനെയാണ്  പരിചരണത്തിന് ലഭിച്ചെന്നു പറഞ്ഞാണ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടത്.

read also: സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ

സംഭവത്തില്‍ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഹേമന്ത് കുമാര്‍, ഇയാളുടെ അനുയായികളായ കിരണ്‍ കുമാര്‍, വിനോദ്, ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button