KeralaLatest NewsNews

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന വികസന സാദ്ധ്യതകള്‍ക്ക് ഫലം കാണുന്നു

ജനങ്ങള്‍ക്ക് ആവേശമായി ആദ്യകയറ്റുമതി ജപ്പാനിലേയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ലക്ഷദ്വീപ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശത്രുക്കള്‍ ആളിക്കത്തിക്കുമ്പോള്‍ ദ്വീപില്‍ നിന്ന് വരുന്നത് സന്തോഷ വാര്‍ത്തയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഫലം കാണുകയാണ്. ലക്ഷദ്വീപില്‍ നിന്ന് ആദ്യമായി അഞ്ച് ടണ്‍ ചൂര ജപ്പാനിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഈ വാര്‍ത്ത ദ്വീപ് നിവാസികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം അഗത്തിയില്‍ നിന്നുള്ള ആദ്യ ചൂര കയറ്റുമതിക്കുള്ള കണ്ടെയ്‌നര്‍ ബെംഗളൂരുവിലെത്തി. അവിടെ നിന്നാണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുക. ബെംഗളൂരുവിലെ ഷഷ്‌നി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപ് ചൂര ജപ്പാനിലെ ടോക്കിയോവിലെത്തിക്കുക. ലക്ഷദ്വീപില്‍ വന്ന പുതിയ മാറ്റത്തെ കുറിച്ച് ജന്മഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also :  വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി

ബെംഗളൂരു കമ്പനിക്ക് പിന്നാലെ കൂടുതല്‍ കമ്പനികള്‍ ദ്വീപിലെ ചൂര കയറ്റുമതിക്കായി തയ്യാറെടുത്തുകഴിഞ്ഞു. ജനവാസമുള്ള പത്ത് ദ്വീപുകളിലായി രണ്ടായിരത്തോളം യാനങ്ങളും ഏഴായിരത്തിലേറെ മത്സ്യത്തൊഴിലാളികളും ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ഇതോടെ ദ്വീപ് കേന്ദ്രീകരിച്ച് വന്‍ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ലക്ഷദ്വീപ് വിഷയം ആളിക്കത്തിക്കുന്നവര്‍ ഇതൊന്നു കാണുക. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയല്ല സൃഷ്ടിക്കുകയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button