ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ കുറ്റവാളികള്‍ ഉണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയെന്ന് തെളിയുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പഞ്ചാബി നഴ്‌സാണ് അതിക്രമത്തിന് ഇരയായെന്ന പരാതിയുമായി രംഗത്തെത്തിയത്. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ.സൈ്വമാന്‍ സിംഗ് എന്നയാള്‍ക്കും ഇയാളുടെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്റ്റാഫുകള്‍ നിരവധി തവണ മോശമായി പെരുമാറിയിട്ടും പരാതിയുമായെത്തിയ തന്നെ ഡോ.സൈ്വമാന്‍ സിംഗ് അവഗണിച്ചെന്ന് യുവതി പറഞ്ഞു. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നും ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ മെഡിക്കല്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പരാതി ഉയരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് 25കാരിയായ മകള്‍ ടിക്രി അതിര്‍ത്തിയില്‍ പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കിയിരുന്നു. ആറ് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ആറ് പേരും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികളായിരുന്നു. എന്നാല്‍, പീഡനത്തിന് ഇരയായ യുവതി ഏപ്രില്‍ 30ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Post Your Comments