KeralaNattuvarthaNews

ലോക പരിസ്ഥിതി ദിനത്തില്‍ 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും

 

കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. ജൂണ്‍ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ക്ക് ജീവന്‍ വെയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ എന്നിവര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി. തിരുവനന്തപുരം 32, കൊല്ലം 75, പത്തനംതിട്ട 11, ആലപ്പുഴ 7, കോട്ടയം 30, ഇടുക്കി 7, എറണാകുളം 5, തൃശൂര്‍ 30, പാലക്കാട് 88, മലപ്പുറം 20, കോഴിക്കോട് 20, വയനാട് 2, കണ്ണൂര്‍ 30, കാസര്‍ഗോഡ് 88 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍. 1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ 2 വര്‍ഷം മുതല്‍ 6 മാസം വരെ കാലം പിന്നിട്ടവയുണ്ട്.

പരിപാലനത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും ജൂണ്‍ 5 ന് സംഘടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button