Latest NewsKeralaNews

ഇന്റലിജൻസ് ബ്യുറോ ജാതകത്തിൽ വിശ്വസിക്കുമോ? പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം പല പ്പോഴും വാർത്തകളിൽ നിറയാറുണ്ട്. 1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. . ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ ഇന്റലിജൻസ് ബ്യുറോയെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

read also: ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി, സഹോദരിമാര്‍ അറസ്റ്റില്‍

സമൂഹമാധ്യമത്തിൽ ശ്രീജിത്ത് പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

ഇന്റലിജൻസ് ബ്യുറോ ജാതകത്തിൽ വിശ്വസിക്കുമോ?

നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ആദ്യം പുറത്തുവരുന്നത് 1942 മാർച്ച് 28-നാണ്. 1941 മുതൽ കാണാതായ നേതാജിയെ കുറിച്ച് 1942 ജനുവരിയിലെ ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത് രണ്ടു സാധ്യതകളാണ്.

[1] ജാതകപ്രകാരം അദ്ദേഹം സന്യാസി ആയി മാറിയിരിക്കാം.
[2] അദ്ദേഹം ആസൂത്രിതമായി ഒളിവിൽ കഴിയുന്നതാവാം.

അതേ വർഷം ഏപ്രിൽ 2-ന് നേതാജി മരണപ്പെട്ടിട്ടില്ലെന്ന് ജർമൻ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. തുടർന്ന് മെയ് അവസാനം അദ്ദേഹത്തെ തന്റെ ഹെഡ്‍ക്വർട്ടേഴ്‌സിൽ അഡോൾഫ് ഹിറ്റ്ലർ സ്വീകരിച്ചതായി ജൂൺ 11-ന് ബെർലിൻ റേഡിയോ സ്ഥിരീകരിച്ചു.
അന്നത്തെ സത്യം രണ്ടാമത്തെ ഓപ്‌ഷൻ ആയിരുന്നു. എന്നാൽ 1945-ൽ മറ്റൊരു വിമാനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടെന്ന വാർത്ത വീണ്ടും വന്നു. അത്തവണ സത്യം പക്ഷെ ഒന്നാമത്തെ ഓപ്‌ഷൻ ആയിരുന്നെന്ന് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നു.
രേഖ: Anuj Dhar

https://www.facebook.com/panickar.sreejith/posts/4156018827751494

shortlink

Related Articles

Post Your Comments

Related Articles


Back to top button