രാജ്യത്ത് ഗോതമ്പിന്റെ മൊത്തവില കുറയുന്നു. കേന്ദ്രസർക്കാർ ഇടപെട്ടതോടെ മൊത്തവില 10 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗോതമ്പിന്റെയും ആട്ടയുടെയും വില ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. വില കുറയ്ക്കുന്നതിന്റെ ഭാഗമായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കുന്നതാണ്.
മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലെ മൊത്ത ഗോതമ്പ് വില ക്വിന്റലിന് 2,950 രൂപയിൽ നിന്ന് 10 ശതമാനം കുറഞ്ഞ് 2,655 രൂപയായിട്ടുണ്ട്. അതേസമയം, രാജ്യത്തുടനീളം ക്വിന്റലിന് 200 രൂപ മുതൽ 300 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്.
Also Read: റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു : ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം
ഗോതമ്പിനു പുറമേ, വരും ദിവസങ്ങളിൽ ആട്ടയുടെ ചില്ലറ വിൽപ്പനയും കുറയുമെന്ന സൂചന കേന്ദ്രം നൽകുന്നുണ്ട്. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്നതാണ്.
Post Your Comments