ബെംഗളൂരു: ലിവിങ് ടുഗെതറിനിടെ ജനിച്ച കുഞ്ഞിനെ സംരക്ഷിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കുഞ്ഞിന്റെ മാതാപിതാക്കൾ. മൈസൂരുവിലെ സരസ്വതിപുരത്താണ് സംഭവം. പ്രദേശത്ത് വാടയ്ക്ക് താമസിക്കുകയായിരുന്ന 21 വയസുള്ള യുവതിയും യുവാവുമാണ് കുഞ്ഞിനെ വേണ്ടെന്ന് അറിയിച്ചത്.
ജനിച്ചിട്ട് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു പങ്കാളികളുടെ തീരുമാനം. ഇതുമനസിലാക്കിയ അയൽക്കാർ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനുശേഷം കുഞ്ഞിനെ പങ്കാളികള്‍ പോലീസിന്റെ സാമീപ്യത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പിക്കുകയായിരുന്നു. അയല്‍വാസികളില്‍ ഒരാള്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നിയമ നടപടികള്‍ ഭയന്നു പിന്മാറുകയായിരുന്നു.
Also Read:പിഎസ് സി പരീക്ഷയുടെ സിലബസ് സൈറ്റില്‍ വരും മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ : പരാതിയുമായി ഉദ്യോഗാര്‍ഥികൾ
വിവാഹം കഴിക്കാതെ ഒന്നിച്ചുകഴിഞ്ഞ കാലയളവില്‍ ജനിച്ച കുഞ്ഞിനെ വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ പങ്കാളികളെ ശിശുക്ഷേമ സമിതി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ അറിയിച്ചത്. കുട്ടിയെ തിരികെ കൊണ്ടുപോകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇവർക്ക് 2 മാസം അനുവദിച്ചതായും സമിതി അംഗങ്ങള്‍ പറഞ്ഞു.
Post Your Comments