തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തില്‍ സുരേഷ്‌ഗോപിക്ക് ഒരു നോട്ടീസും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിയുടെ തൃശൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ധര്‍മ്മരാജന്‍ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന ചില വിവരങ്ങള്‍ ചോദിച്ചറിയാനാണ് അന്വേഷണ സംഘം നടന്റെ മൊഴിയെടുക്കുന്നത്.
ധര്‍മ്മരാജന്‍ സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയിരുന്നതായി ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കണ്ടെത്തിയത്. അതുകൊണ്ട് സുരേഷ്‌ഗോപിയ്ക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാമോ എന്ന് ചോദിച്ചറിയുകയാണ് ലക്ഷ്യം. കവര്‍ച്ച നടക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി ധര്‍മ്മരാജന്‍ നടത്തിയ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി അതില്‍ ഉള്‍പ്പെട്ട എല്ലാവരേയും സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
നേരത്തേ മറ്റുള്ളവരെ നടത്തിയ ചോദ്യം ചെയ്യലില്‍ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാനാണ് ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിയതെന്നായിരുന്നു കിട്ടിയിട്ടുള്ള മൊഴി. അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും.
Post Your Comments