COVID 19Latest NewsNewsIndia

ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്താം : ടെസ്റ്റ് കിറ്റ് ഫ്ലിപ്പ്കാർട്ടിലൂടെയും വീട്ടിലെത്തും

മുംബൈ : ഇനി കോവിഡ് പരിശോധന വീട്ടിൽ തന്നെ നടത്താം.  കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കിറ്റ് ഉപയോഗിച്ച്‌ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.

Read Also : രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് അറിയിച്ചു. ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. 250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്.

കോവിഡ് പരിശോധന സ്വയം നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ സി എം ആർ അനുമതി നല്‍കിയിരുന്നു. കോവിഡ്-19-ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. തുടര്‍ച്ചയായുള്ള പരിശോധനയും ആവശ്യമില്ല. കോവിസെൽഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയിൽ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button