Latest NewsKeralaNews

വില്‍പ്പന ഇടിഞ്ഞു: കടമെടുക്കാനൊരുങ്ങി ഇന്ത്യന്‍ കോഫി ഹൗസ്

പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ദീര്‍ഘകാല വായ്പകള്‍ നല്‍കണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഇന്ത്യന്‍ കോഫി ഹൗസ്. വില്‍പ്പനയിലെ ഇടിവാണ് കോഫി ഹൗസില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ഹൗസ് സൊസൈറ്റിയില്‍ രണ്ട് മാസത്തെ ശമ്പളം കുടിശികയായിരിക്കുകയാണ്. പിഎഫ്, ജിഎസ്ടി, ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ദീര്‍ഘകാല വായ്പകള്‍ നല്‍കണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമായി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ കോഫി ഹൗസുകള്‍ക്കും വേണ്ടി കേന്ദ്രീകൃത പര്‍ച്ചേസും ഒപ്പം പരീക്ഷാണടിസ്ഥാനത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റും നടത്താനൊരുങ്ങുകയാണ്.

Read Also: ഏഷ്യാനെറ്റ് ബ്യൂറോ ആക്രമണം കഴിഞ്ഞിട്ട് നാലുവര്‍ഷം: പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകാതെ സർക്കാർ

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങൾ കാരണം 2020-21ല്‍ 60 കോടിയുടെ ഇടിവാണ് സംഭവിച്ചത്. തൃശൂര്‍ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് 55 ബ്രാഞ്ചുകളും കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് 31 ബ്രാഞ്ചുകളുമാണുള്ളത്. ജീവനക്കാരുടെ എണ്ണത്തിലും വ്യാപാരത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൃശൂര്‍ സൊസൈറ്റിയാണ്. 2300 ജീവനക്കാരാണ് ഇവിടെയുള്ളത്. 2017ല്‍ 126 കോടി രൂപയുടെ വ്യാപാരം വരെ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button