കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കിയ ഭരണകൂടത്തിന്റെ നടപടിയെ പരിഹസിച്ച് ദ്വീപ് നിവാസിയും സംവിധായികയുമായ ഐഷ സുൽത്താന. പൊതു ഇടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഓല, തേങ്ങയുടെ തൊണ്ട്, ചകിരി എന്നിവ ഉപേക്ഷിക്കരുതെന്നും തേങ്ങ റോഡില്‍ കൂട്ടിയിടാന്‍ പാടില്ലെന്നുമുള്ള നിർദേശത്തെ പരിഹസിച്ച് സംവിധായിക. ‘ഇപ്പോഴാണ് കാര്യം പിടികിട്ടിയത്, ഇയാൾക്ക് ഭ്രാന്താണ്’ എന്നാണു പ്രഫുൽ പട്ടേലിന്റെ ഫോട്ടോ സഹിതമുള്ള വാർത്ത പങ്കുവെച്ച് ഐഷ സുൽത്താന ഫേസ്‌ബുക്കിൽ കുറിച്ചത്.
ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അഡ്മിനിസ്ട്രേറ്റർ പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. സുരക്ഷയുടെ പേരില്‍ ദ്വീപില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയാണ്. ദ്വീപുകളിലേക്ക് എത്തുന്ന ഉരു, മറ്റ് പാസഞ്ചര്‍ വെസലുകള്‍ എന്നിവയിലും കര്‍ശന പരിശോധന നടത്തണമെന്നും ഉത്തരവുണ്ട്.
Also Read:‘കണ്ണൂർക്കാരനായ താൻ രാത്രി മണ്ണെണ്ണ വാങ്ങാനാണോ കോഴിക്കോട് വന്നത്..’ അശ്ലീല കമന്റിന് വൈഗയുടെ മറുപടി
കൊച്ചിക്കു പുറമെ ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം, ലഗേജുകള്‍ അടക്കം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം വേണം, വാര്‍ഫുകള്‍, ഹെലിബെയ്‌സ് എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍.
പൊതു ഇടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഓല, തേങ്ങയുടെ തൊണ്ട്, ചകിരി എന്നിവ ഉപേക്ഷിക്കരുതെന്നും തേങ്ങ റോഡില്‍ കൂട്ടിയിടാന്‍ പാടില്ലെന്നുമാണ് നിര്‍ദേശം. ഇതുവരെ തുടര്‍ന്ന് വന്ന രീതികള്‍ ഇനി അനുവദിക്കില്ല എന്ന് തന്നെയാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Post Your Comments