ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകം മുഴുവൻ പുതിയ ഒരു അന്തരീക്ഷത്തിലേക്ക് മാറി. അനാവശ്യമായ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ കൂടുതൽ പേരും ശ്രദ്ധിച്ചു. ഈ ഘട്ടത്തിൽ സ്ഥിരം ഓഫീസിലെത്തി ജോലി ചെയ്യുന്നതിലെ അപകടസാധ്യത തിരിച്ചറിഞ്ഞ് ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലിചെയ്യാനുള്ള അനുമതി പല സർക്കാറും കമ്പനികളും നൽകിയിരുന്നു. എന്നാൽ ഈ തീരുമാനം സര്‍ക്കാറുകള്‍ക്കും കമ്പനികള്‍ക്കും തലവേദന സൃഷ്ടിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.
read also: കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: പരിഭ്രാന്തിയിലായി പ്രദേശവാസികൾ
കോവിഡ് വാക്സിനേഷൻ അവസാനഘട്ടത്തിൽ ആയതുകൊണ്ട് തന്നെ തങ്ങളുടെ ജോലിക്കാരെ തിരികെ ഓഫീസിലേയ്ക്ക് വിളിക്കാനുള്ള തീരുമാനത്തിലാണ് . ഗൂഗിള്‍, ഫോര്‍ഡ്, സിറ്റി ഗ്രൂപ്പ് തുടങ്ങിയ കമ്പനികൾ. എന്നാൽ ജീവനക്കാരിൽ പലരും ഓഫീസിലേക്ക് തിരികെ പോകുന്നതിന് പകരം ജോലി ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോർട്ട്.
read also: മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ വില്ലന്‍ നിരപരാധി: നാല് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
യു.എസില്‍ 28 ശതമാനം പേര്‍ മാത്രമാണ് ‘വര്‍ക് അറ്റ് ഹോം” നിര്‍ത്തി ഓഫീസുകളിലേക്ക് മടങ്ങിയത്. ഫ്ളെക്സ് ജോബ്സ് 1,000 പേരില്‍ നടത്തിയ സർവേ പ്രകാരം 39 ശതമാനവും ഓഫീസിലേക്ക് മടങ്ങുന്നതിന് പകരം ജോലി നിര്‍ത്താമെന്ന് ആലോചിക്കുന്നവരാണ്. കഴിഞ്ഞ രണ്ടു വർഷകാലമായി വീട്ടിൽ ഇരുന്നു ഓണ്‍ലൈനായി ചെയ്തു ശീലിച്ച ജോലി ഓഫീസിലെത്തിയാല്‍ ഇത്രയും ഭംഗിയായി ഇനി ചെയ്യാൻ കഴിയില്ലെന്നാണ് പല ജീവനക്കാരുടെയും അഭിപ്രായം. കൂടാതെ തൊഴിൽ സ്ഥലത്തേയ്ക്ക് പോകാനായി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു ഈ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നും അവർ പറയുന്നു. 2,100 ഓളം പേര്‍ തിരികെ ഓഫീസിൽ എത്താൻ താത്പര്യമില്ലാതെ ജോലി നിര്‍ത്തിയതായും സര്‍വേ പറയുന്നു.
Post Your Comments