Latest NewsIndiaNews

മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും: മാതൃകയായി അസം

വീട്ടില്‍ പോയി അടുത്ത ദിവസം രാവിലെ ഫയലുകള്‍ ഒപ്പിടുന്നതിനുപകരം എനിക്ക് നേരിട്ട് ഓഫീസിലേക്ക് പോകാനും ഫയലുകളില്‍ ഒപ്പിടാനും തുടര്‍ന്ന് വീട്ടിലേക്ക് പോകാനും കഴിയും.

ഗോഹട്ടി: സംസ്ഥാനങ്ങൾക്ക് മാതൃകയായി അസം. മന്ത്രിമാരുടെ ഓഫിസുകള്‍ക്ക് വലിയ തിരക്കാണ് അതിനാല്‍ ദിവസം മുഴുവന്‍ തന്റെ ഓഫിസ് തുറന്നിരിക്കുമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഡൽഹിയിലെ അസം ഭവനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകൾ: ‘രാത്രി 12 മണിക്ക് ആരെങ്കിലും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് സമയമുണ്ടെങ്കില്‍ ഞാന്‍ കൂടിക്കാഴ്ച അനുവദിക്കും. രാത്രി 12 മണിക്ക് മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം താന്‍ ഗുവാഹത്തിയിലേക്ക് മടങ്ങുന്നുവെന്ന് പറയുക, എന്റെ ഒപ്പ് കാത്തിരിക്കുന്ന ഫയലുകള്‍ ഓഫീസിലുണ്ടാകും. വീട്ടില്‍ പോയി അടുത്ത ദിവസം രാവിലെ ഫയലുകള്‍ ഒപ്പിടുന്നതിനുപകരം എനിക്ക് നേരിട്ട് ഓഫീസിലേക്ക് പോകാനും ഫയലുകളില്‍ ഒപ്പിടാനും തുടര്‍ന്ന് വീട്ടിലേക്ക് പോകാനും കഴിയും. മാത്രമല്ല, ഡിസി, എസ്പി എന്നിവരെപ്പോലുള്ള ചില ഉദ്യോഗസ്ഥര്‍ ഏതെങ്കിലും ആവശ്യത്തിനായി രാത്രി മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍, അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.’

Read Also: സഫലമാകാത്ത രണ്ട് ആഗ്രഹങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുഖ്യമന്ത്രിയായ ശേഷം ഹിമാന്ത ബിശ്വ ശര്‍മ്മ ഡൽഹി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം മറ്റ് മുതിര്‍ന്ന മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, ഹര്‍ദീപ് സിംഗ് പുരി, ധര്‍മേന്ദ്ര പ്രധാന്‍, ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button