
വിശാഖപട്ടണം : തെലങ്കാനയിൽ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് ഈതല രാജേന്ദർ രാജിവച്ചു. ടിആർഎസ് മുതിർന്ന നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്നു ഈതല രാജേന്ദർ. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന.
നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് തന്റെ രാജിയെന്ന് വാർത്ത സമ്മേളനത്തിൽ രാജേന്ദർ വ്യക്തമാക്കി. നേരത്തെ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുന്നത്.
ഹുസുർബാദ് മണ്ഡലത്തിൽ നിന്നും തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാജേന്ദർ. ഇദ്ദേഹത്തിന്റെ രാജിയ്ക്ക് പിന്നാലെ പിന്തുണയ്ക്കുന്ന മുൻ എംഎൽഎ രവീന്ദർ റെഡ്ഡിയുൾപ്പെടെ രാജിവെച്ചത് പാർട്ടിയ്ക്ക് തിരിച്ചടിയാകുകയാണ്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും രാജേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയത് ബിജെപിയിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.
Post Your Comments