Latest NewsIndia

വൈ എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള തെലങ്കാനയിൽ അറസ്റ്റിൽ

ഹൈദരാബാദ്: വൈ എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള അറസ്റ്റിൽ. കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി പ്രവർത്തകരും വൈഎസ്ആർ തെലങ്കാന പാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. വാറങ്കൽ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നർസാംപേട്ടിലെ എംഎൽഎയായ പി സുദർശൻ റെഡ്ഡിക്കെതിരേയുളള ശർമ്മിളയുടെ അഴിമതി പരാമർശമാണ് ഇരു പാർട്ടിയിലേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചത്.

ശർമ്മിളയുടെ വാഹനവ്യൂഹം തടഞ്ഞ ബിആർഎസ്(ഭാരത രാഷ്ട്ര സമിതി) പ്രവർത്തകർ ഒരു ബസ് അടക്കമുളള വാഹനങ്ങൾക്ക് തീയിട്ടു. ഇതിനെ തുടർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി പ്രവർത്തകർ കെസിആറിന്റെ പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ശർമ്മിള ഇടപെട്ടതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ചത്.

വൈഎസ്ആർ കോൺ​ഗ്രസും ആന്ധ്രാ രാഷ്ട്രീയവും സഹോദരൻ ജ​ഗമോഹൻ റെഡ്ഡി പൂർണ നിയന്ത്രണത്തിലാക്കിയതോടെ തെലങ്കാന പിടിക്കാനാണ് വൈ എസ് ശർമ്മിള പുതിയ പാർട്ടിയുമായി രം​ഗത്തുവന്നത്. എന്നാൽ തെലങ്കാന അടക്കി ഭരിക്കുന്ന കെ സിആറിന് ഭീഷണിയാകുമെന്ന് കണ്ടാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ശർമിളയുടെ രാഷ്ട്രീയ പ്രവേശം തെലങ്കാനയിൽ ഉള്ള ക്രിസ്ത്യൻ വോട്ടുകളിൽ ചോർച്ച ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇത് കോൺഗ്രസിനും ടിആർഎസിനും ഒരുപോലെ ഭീഷണിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button