ചെന്നൈ: രാജ്യത്ത് ആശങ്കയായി മൃഗങ്ങളിലേയ്ക്കും കോവിഡ് പടരുന്നു. തമിഴ്‌നാട്ടിലെ മൃഗശാലയില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹങ്ങളിലാണ് കോവിഡ് പടര്‍ന്നത്.
Also Read: വീരപ്പൻ മരിക്കും മുൻപ് എൽഡിഎഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം: പരിഹാസവുമായി അഡ്വ;ഹരീഷ് വാസുദേവൻ
മെയ് 26ന് മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള അഞ്ച് സിംഹങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ മൃഗശാലയിലുള്ള മൃഗഡോക്ടര്‍മാര്‍ സിംഹങ്ങളെ പരിശോധിക്കുകയും ഇവയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃഗശാലയിലുള്ള 9 സിംഹങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ച് മധ്യപ്രദേശിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസസിലേയ്ക്ക് (എന്‍ഐഎച്ച്എസ്എഡി) അയച്ചു. തുടര്‍ന്ന് ലഭിച്ച പരിശോധനയിലാണ് 9 സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മൃഗശാലയില്‍ തന്നെ മറ്റൊരിടത്ത് പാര്‍പ്പിച്ചിട്ടുള്ള പെണ്‍സിംഹം ചത്തിരുന്നു. 9 വയസ് പ്രായമുള്ള സിംഹമാണ് ചത്തത്. ചത്ത പെണ്‍സിംഹത്തിന് കോവിഡ് ബാധിച്ചിരുന്നതായാണ് സൂചന. തമിഴ്‌നാട് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. എന്നാല്‍, എങ്ങനെയാണ് മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Post Your Comments