Latest NewsUAENewsIndiaInternationalGulf

സംസ്ഥാന ബജറ്റ്: വിലയിരുത്തലുമായി എം.എ. യൂസഫലി

കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് സർക്കാർ പ്രത്യേക പരിഗണന നൽകിയത് ജനങ്ങളിൽ ആത്മവിശ്വാസം പകരുമെന്നും യൂസഫലി

ദുബൈ: സംസ്ഥാന ധനവകുപ്പ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമവും വികസനവും മുൻ നിർത്തിയുള്ളതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികൾ മറികടക്കാനുള്ള പ്രായോഗിക നി​ർദേശങ്ങളാണ്​ ബജറ്റിലുള്ളതെന്നും, സർക്കാർ ആരോഗ്യ മേഖലക്ക് നൽകുന്ന പ്രാധാന്യം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രത്യേക വായ്​പാ പദ്ധതിയുടെ പ്രഖ്യാപനം കോവിഡ് പ്രതിസന്ധിയിൽ ഉൾപ്പെടെ ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തുന്ന സാധാരണക്കാർക്ക് ആശ്വാസമേകുമെന്നും യൂസഫലി പറഞ്ഞു. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികൾക്ക് സൗജന്യ വാക്സിൻ ഉറപ്പ് വരുത്തുന്ന സർക്കാർ നടപടികൾ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലാത്തത് ജനങ്ങൾക്ക് ആശ്വാസകരമാണെന്നും, കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് സർക്കാർ പ്രത്യേക പരിഗണന നൽകിയത് ജനങ്ങളിൽ ആത്മവിശ്വാസം പകരുമെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button