KeralaLatest News

ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിന് ഒന്നര കോടി നൽകി എംഎ യൂസഫലി, തന്റെ മരണശേഷവും മുടക്കമില്ലാതെ ഓരോകോടി നൽകുമെന്ന് പ്രഖ്യാപനം

കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനെത്തിയ എംഎ യൂസഫലി, ​ഗോപി നാഥ് മുതുകാടിന്റെയും കൂടെ നിന്നവരുടെയും ഹൃദയവും മനസും നിറച്ചു. സ്ഥാപനത്തിന് ഒന്നര കോടി രൂപ സംഭാവന ചെയ്ത അദ്ദേഹം പറഞ്ഞു, ‘എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവർഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാൻ എഴുതിവയ്ക്കും, ഇപ്പോൾ ഒന്നര കോടി രൂപയും ഞാൻ തരുന്നു’.

83 കോടി രൂപ ചെലവിൽ ഭിന്നശേഷിക്കാർക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസർകോട് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്. കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറൻറ് ആർട് സെൻററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുരുന്നുകൾ സ്വീകരിച്ചത്.

സെൻററിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങൾ യൂസഫലി ആദ്യം സന്ദർശിച്ചു. കുട്ടികളുടെ ചിത്രരചനകൾ കാണാനെത്തിയപ്പോൾ അതിവേഗം തൻറെ ചിത്രം ക്യാൻവാസിൽ പകർത്തിയ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു.സംഗീത പഠന കേന്ദ്രമായ ബീഥോവൻ ബംഗ്ലാവിൽ പാട്ടുകൾ പാടി എതിരേറ്റ കൊച്ചുകൂട്ടുകാർക്കിടയിൽ യൂസഫലിയും ഇരുന്നു.

പിന്നീട് സംഗീത ഉപകരണങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിക്കുന്ന കേന്ദ്രവുമടക്കം സന്ദർശിച്ചു. സംഘഗാനത്തോടെയാണ് സെൻററിലെ നൂറിലധികം വരുന്ന അമ്മമാർ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അൽപനേരം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button