Latest NewsNewsIndia

ലക്ഷദ്വീപില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഭരണകൂടം

 

കൊച്ചി: ലക്ഷദ്വീപിലെ വിവിധ മേഖലകളില്‍ അതീവ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഭരണകൂടം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലക്ഷദ്വീപിലെ വിവിധ മേഖലകളില്‍ സുരക്ഷ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Read Also : പോരാട്ട വീര്യം കുറഞ്ഞ ലക്ഷദ്വീപ് സമരത്തെ ശക്തിപ്പെടുത്താന്‍ എല്‍.ഡി.എഫ് എം.പിമാരുടെ പുതിയ നീക്കം

ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത പുതിയ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ഓരോ ദ്വീപിലേക്കും നല്‍കിയ നിര്‍ദേശം.

ലക്ഷദ്വീപിലേക്ക് എത്തുന്ന എല്ലാ ബോട്ടുകളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും അവ എത്തുന്നതിനു മുമ്പേ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കപ്പലുകള്‍ നങ്കൂരമിടുന്ന സ്ഥലത്തും ഹെലിപാഡിലും സി.സി ടി.വി നിരീക്ഷണം ശക്തമാക്കണം. ഇതുസംബന്ധിച്ച നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍മാര്‍, പോര്‍ട്ട് അസിസ്റ്റന്റുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button