ന്യൂഡൽഹി : സി.ബി.ഐ ഓഫീസുകളിലെ വസ്ത്രധാരണത്തിൽ പുതിയ ഉത്തരവ് പുറത്തിറക്കി. പുതുക്കിയ ഉത്തരവ് പ്രകാരം ജീൻസ്, ടീ ഷർട്ട്, സ്‌പോർട്‌സ് ഷൂ എന്നിവ ധരിച്ച് ഓഫീസിൽ വരരുത്.സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ ആണ് ഫോർമൽ ഡ്രസ് നിർബന്ധമാക്കി ഉത്തരവിറക്കിയത്.
സാരി, ചുരിദാർ, ഫോർമൽ ഷർട്ട്, ഫോർമൽ പാൻറ്‌സ് എന്നിവ സ്ത്രീകൾക്ക് ധരിക്കാം. ഷർട്ട്, ഫോർമൽ പാൻറ്‌സ്, ഫോർമൽ ഷൂസ് എന്നിവയാണ് പുരുഷന്മാർ ധരിക്കേണ്ടത്. ജീൻസ്, ടീ ഷർട്ട്, സ്‌പോർട്‌സ് ഷൂ, ചെരുപ്പ്, കാഷ്വൽ വസ്ത്രധാരണം എന്നിവയൊന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. രാജ്യത്തെമ്പാടുമുള്ള സി.ബി.ഐ ഓഫീസുകളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ബ്രാഞ്ച് തലവൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Read Also : കനത്ത മഴ: രാജഗിരിയില്‍ ഉരുള്‍പ്പൊട്ടല്‍
സി.ബി.ഐ മേധാവിയായി മെയ് 25ന് ജയ്‌സ്വാൾ ചുമതലയേറ്റതിന് പിന്നാലെയാണ് വസ്ത്രധാരണത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മുൻ മഹാരാഷ്ട്ര പോലീസ് മേധാവിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments