ഇന്‍ഡോര്‍: വ്യാജ റെംഡെസീവിര്‍ മരുന്ന് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ സംഘം പിടിയില്‍. നാലംഗ സംഘമാണ് പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സുനില്‍ മിശ്ര, കൗശല്‍, പുനീത്, കുല്‍ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 80,000 റെംഡെസീവിര്‍ ഇന്‍ജക്ഷനുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായി ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. പ്രതികള്‍ ഒരു നഴ്‌സില്‍ നിന്നും യഥാര്‍ത്ഥ റെംഡെസീവിര്‍ ശേഖരിച്ച ശേഷം മുംബൈയില്‍ വ്യാജ മരുന്ന് നിര്‍മ്മിക്കുകയായിരുന്നു. ഗ്ലൂക്കോസും ഉപ്പുവെള്ളവും ചേര്‍ത്താണ് ഇവര്‍ വ്യാജ മരുന്ന് നിര്‍മ്മിച്ചതെന്നും പോലീസ് കണ്ടെത്തി.
ഗുജറാത്തിലെ ഒരു ഫാം ഹൗസില്‍ വ്യാജ റെംഡെസീവിര്‍ ഉത്പ്പാദിപ്പിക്കാനായി പ്രതികള്‍ ഒരു ഫാക്ടറി തന്നെ സ്ഥാപിച്ചിരുന്നു. ഇവിടെ വ്യാജ മരുന്ന് നിര്‍മ്മിക്കുന്നതിനായി ശൂന്യമായ കുപ്പികളും ലേബലുകളും ഉള്‍പ്പെടെയുള്ളവ ഇവര്‍ ശേഖരിച്ചിരുന്നു. വഞ്ചനാ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ റെംഡെസീവിര്‍ വില്‍പ്പന സജീവമായി നടക്കുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Post Your Comments