KeralaLatest NewsNews

വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ക്ലാസ്, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം

തിരുവനന്തപുരം: 2020 – 21 അധ്യയന വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസ് സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി ശിവന്‍കുട്ടി . യഥാര്‍ത്ഥ ക്ലാസ് തുടങ്ങാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ പരമാവധി അദ്ധ്യയന ദിനം ലഭ്യമാകുന്ന വിധത്തില്‍ അവധിദിനം കൂടി പ്രയോജനപ്പെടുത്തി, കൈറ്റ് – വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 2020 ജൂണ്‍ ഒന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് ട്രയല്‍ ആയും പിന്നീട് സാധാരണ രീതിയിലും ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

‘എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് എത്തുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയല്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ഒരു സര്‍വേ നടത്തി. ഏകദേശം 2.6 ലക്ഷം കുട്ടികള്‍ക്ക് ഇപ്രകാരമുള്ള സൗകര്യം ഇല്ലെന്ന് പ്രാഥമികമായി കണ്ടെത്തിയെന്നും’ മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button