ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗ വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,32,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാവുന്നത്.
Read Also : ഡിജിറ്റൽ പഠനം : വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി
രാജ്യത്ത് ആക്ടിവ് കേസുകള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 77,420 കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,07,71 പേര്. 2713 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ 15,229 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. 25,617 പേര് ഇന്നലെ രോഗമുക്തരായി. 307 പേരുടെ മരണം സ്ഥിരീകരിച്ചു. 2,04,974പേരാണ് ചികിത്സയിലുള്ളത്.
തമിഴ്നാട്ടില്‍ ഇന്നലെ 24,405 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 460 പേര് മരിച്ചു. 32,221 പേര് രോഗമുക്തരായി. 2,80,426 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 18,324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 514പേരാണ് മരിച്ചത്. 24,036 പേര് രോഗമുക്തരായി. 2,86,798 പേര് ചികിത്സയിലാണ്.
Post Your Comments