തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോഴും ഏറ്റവും മികച്ചത് ആയുര്‍വേദചര്യകള്‍ തന്നെ. ആയുര്‍വേദത്തിലെ കൊവിഡ് പ്രതിരോധ രീതികളില്‍ പ്രധാനപ്പെട്ടത് ഭേഷജം പദ്ധതിയാണ്. കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട കോവിഡ് രോഗികളെ ആയുര്‍വേദ മരുന്നുകള്‍ നല്കി ചികിത്സിക്കുന്ന പദ്ധതിയാണിത്. ചുമ, പനി, ശ്വാസംമുട്ട്, വയറിളക്കം, ശരീരവേദന, തലവേദന മുതലായ വിവിധ ലക്ഷണങ്ങളെ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന ഈ പദ്ധതിയിലൂടെ 3870 കൊവിഡ് പോസിറ്റീവ് രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read Also : വയനാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം
രണ്ടാമത്തെ വിഭാഗത്തില്‍ കോവിഡ് ഭേദമായവര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സാ രീതിയാണ് പുനര്‍ജ്ജനി. കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും ക്ഷീണം, ചുമ, ഉറക്കകുറവ്, കിതപ്പ് തുടങ്ങിയ പല ബുദ്ധിമുട്ടുകളും ആളുകളില്‍ കാണപ്പെടുന്നുണ്ട്. 5203 പേര് പുനര്‍ജ്ജനി പദ്ധതിയിലൂടെ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് കോവിഡ് വരാതിരിക്കാനുള്ള മാര്‍ഗ്ഗം. അതിനായി ആയുര്‍വേദത്തില്‍ ആരംഭിച്ച പദ്ധതിയാണ് അമൃതം, സ്വാസ്ഥ്യം, സുഖായുഷ്യം എന്നിവ. ഇതില്‍ പ്രതിരോധശേഷിക്കായുള്ള മരുന്നുകളും അതോടൊപ്പം നല്ല ഭക്ഷണ ശീലവും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് യോഗ, പ്രാണായാമം തുടങ്ങിയവയും പരിശീലിപ്പിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങളിലുള്ള ആയുര്‍വേദ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, എന്നിവ വഴിയാണ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി ജനപ്രതിനിധികള്‍, ആശാ -കുടുംബശ്രീ- അങ്കണവാടി- സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ആയുര്‍രക്ഷാ ടാസ്ക് ഫോഴ്സ് വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടാം.
Post Your Comments