ആലുവ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സുലൈമാൻ ആണ് കല്ല് കൊണ്ട് പോലീസുകാരനെ ആക്രമിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇപ്പോൾ വെന്റിലേറ്ററില്‍ കഴിയുന്ന മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ സ്വദേശി അജീഷ് പോളിന്റെ (38) ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
ആലുവ രാജഗിരി ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പൊട്ടിയ തലയോട്ടിയുടെ ഭാഗങ്ങള്‍ എടുത്ത് വയറിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്. ആഴത്തിലുള്ള മുറിവുകള്‍ ഉണങ്ങിയ ശേഷം ഇവ തിരികെ ഘടിപ്പിക്കും. ശസ്ത്രക്രിയക്ക് ശേഷവും വെന്റിലേറ്ററില്‍ തുടരുന്ന അജീഷിന് ബോധം തിരിച്ചുകിട്ടിയിട്ടില്ല.
അജീഷിനൊപ്പം തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റ സി.ഐ രതീഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ജൂണ്‍ ഒന്നിന് രാവിലെ 10.30ഓടെയാണ് കാന്തല്ലൂര്‍ കോവില്‍കടവില്‍ വച്ച് നാട്ടുകാരനായ സുലൈമാന്‍ (26) കരിങ്കല്ല് ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
Post Your Comments