Latest NewsKeralaNews

‘തന്‍റെ കൈകള്‍ ശുദ്ധമാണ്, അഴിമതി നടത്തിയത് മുന്‍ ടൂറിസം മന്ത്രി അനില്‍കുമാര്‍’: അബ്‌ദുളളക്കുട്ടി

വിജിലന്‍സ് സംഘം വന്നപ്പോഴാണ് പലതും താന്‍ അറിയുന്നതെന്നും അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിതെന്നും അബ്‌ദുളളക്കുട്ടി പറഞ്ഞു.

കണ്ണൂര്‍: ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ വീട്ടിൽ വിജിലന്‍സ് സംഘം റൈയ്‌ഡ്‌ നടത്തിയതിൽ പ്രതികരിച്ച് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുളളക്കുട്ടി. വിജിലന്‍സ് സംഘം വന്നപ്പോഴാണ് പലതും താന്‍ അറിയുന്നതെന്നും അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിതെന്നും അബ്‌ദുളളക്കുട്ടി പറഞ്ഞു. ‘കേസിൽ തന്‍റെ കൈകള്‍ ശുദ്ധമാണ്. തന്‍റെ പേരില്‍ കുറ്റമുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണം’- അബ്‌ദുളളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ഇനി വിരല്‍ത്തുമ്പില്‍; പുത്തന്‍ ആപ്ലിക്കേഷനുമായി മോട്ടോര്‍ വാഹന വകുപ്പ്

‘പരിപാടി സംഘടിപ്പിച്ച ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ പേര് തനിക്ക് ഓര്‍മ്മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. വീട്ടില്‍ നടന്നത് റെയ്‌ഡല്ല, സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണം. മമ്മൂട്ടിയുടേയും കാവ്യമാധവന്‍റെേയുമൊക്കെ ശബ്‌ദം ഉപയോഗിച്ച്‌ മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മന്‍ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്‌തത്. വിജിലന്‍സ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നല്‍കിയിട്ടുണ്ട്’- അബ്‌ദുളളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button