Latest NewsNewsIndiaInternational

വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച്‌ ഫ്രാന്‍സ്, ഇന്ത്യയിൽ നിന്നുളളവർക്ക് വിലക്ക് തുടരും

വാക്‌സിന്‍ സ്വീകരിച്ചിട്ടുളള ടൂറിസ്റ്റുകള്‍ക്ക് മാത്രമേ അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുളളൂ എന്ന് അധികൃതർ

പാരിസ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച്‌ ഫ്രാന്‍സ്. വാക്‌സിന്‍ സ്വീകരിച്ചിട്ടുളള ടൂറിസ്റ്റുകള്‍ക്ക് മാത്രമേ അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുളളൂ എന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങി 16 രാജ്യങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് തുടരും. വെള്ളിയാഴ്ചയാണ് ടൂറിസ്റ്റുകള്‍ക്ക് പ്രവേശന വിലക്ക് നീക്കി കൊണ്ടുളള ഉത്തരവ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വാക്‌സിന്‍ സ്വീകരിച്ചിട്ടുളള യൂറോപ്പില്‍ നിന്നുളള ടൂറിസ്റ്റുകള്‍ക്ക് ഫ്രാന്‍സില്‍ പ്രവേശിക്കാന്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ ഫ്രഞ്ച് സര്‍ക്കാര്‍ പുതിയ യാത്രാ നിയമങ്ങൾ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം യൂറോപ്പിന് പുറത്തുളള മിക്ക രാജ്യങ്ങളും ഓറഞ്ച് കാറ്റഗറിയില്‍ ആണ് വരുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുളള വാക്‌സിനേറ്റഡ് ആയിട്ടുളള ആളുകള്‍ക്ക് ഫ്രാന്‍സില്‍ എത്തിയാല്‍ ഇനി ക്വാറന്റൈന്‍ വേണ്ട. പകരം 72 മണിക്കൂര്‍ മുന്‍പെടുത്ത പി.സി.ആര്‍ പരിശോധന ഫലമോ 48 മണിക്കൂറുകള്‍ക്ക് മുന്‍പെടുത്ത ആന്റിജന്‍ നെഗറ്റീവ് പരിശോധനാ ഫലമോ ആണ് കരുതേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button