Latest NewsKeralaNewsCrime

‘ഒന്നുങ്കിൽ തൂങ്ങിമരിക്കും, അല്ലേൽ ആരേലും തല്ലിക്കൊല്ലും’: തൂങ്ങിമരിച്ച പൊലീസ് ഓഫീസറെ അപമാനിച്ച യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് അനൂപിനെതിരെ കേസെടുത്തത്.

കോതമംഗലം: വിരമിക്കൽ ദിവസം ആത്മഹത്യ ചെയ്ത പൊലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. തലക്കോട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം നാട്ടുകാരും ഉന്നയിച്ചു. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഊന്നുകല്‍ പുത്തന്‍കുരിശ് പുത്തന്‍പുരയില്‍ പി ടി അനൂപാണ് (30) പിടിയിലായത് .

Also Read:രണ്ടാമത്തെ വീഴ്ച: രണ്ടു ഡോസ് വാക്സിൻ മിനിറ്റുകൾക്കുള്ളിൽ നൽകിയ വീട്ടമ്മ കുഴഞ്ഞു വീണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മെയ് 31 നായിരുന്നു തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ്‌കുമാര്‍ ആത്മഹത്യ ചെയ്തത്. അന്നേദിവസം സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്നയാളായിരുന്നു സുരേഷ്‌കുമാർ. മരണവിവരം ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഇതിന്റെ അടിയിലായിരുന്നു യുവാവിന്റെ തെറിവിളി. പച്ചത്തെറി എഴുതിയ ശേഷം ‘അത്തരക്കാര്‍ ഒന്നല്ലേല്‍ തൂങ്ങിമരിക്കും അല്ലേല്‍ ആരെങ്കിലും തല്ലിക്കൊല്ലും’ എന്നായിരുന്നു അനൂപിന്റെ പ്രതികരണം.

സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് അനൂപിനെതിരെ കേസെടുത്തത്. സംഭവം വൈറലായതോടെ അനൂപ് രണ്ട് ദിവസം മുങ്ങിനടക്കുകയായിരുന്നു. ഊന്നുകല്‍ സി.ഐ പി ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button