ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തയാളെ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി. മീറ്റിംഗ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാനായി എത്തിയത്. പ്രധാനമന്ത്രിയെ കണ്ടതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അമ്പരന്നു.
ജൂണ്‍ 1നാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പരീക്ഷയെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പരീക്ഷാ മൂല്യനിര്‍ണയവും മാനദണ്ഡങ്ങളും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചു കൊടുത്തു.
12-ാം ക്ലാസില്‍ പഠുക്കുന്ന വിദ്യാര്‍ത്ഥികള്‍ എപ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരീക്ഷകള്‍ ആഘോഷമാക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ സ്വാധീനിച്ചെന്നും അതിനാല്‍ ഇപ്പോള്‍ പരീക്ഷകളെ നേരിടുമ്പോള്‍ ഒട്ടും ഭയമില്ലെന്നും മീറ്റിംഗില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയോട് പറഞ്ഞു. ജൂണ്‍ 1ന് പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നത്.
Post Your Comments