KeralaLatest NewsNews

ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്തവരുടെ വിശദ വിവരങ്ങളും അനന്തര നടപടികളും വിശദമാക്കി മന്ത്രി

ഡിജിറ്റൽ സൗകര്യമില്ലാത്തവർക്ക് എല്ലാവരുടെയും സഹായത്തോടെ സൗകര്യം ഏർപ്പെടുത്തും

തിരുവനന്തപുരം: 49,000 കുട്ടികൾക്ക് ഇത്തവണ ഡിജിറ്റൽ സൗകര്യം ഇല്ലെന്നാണ് പ്രാഥമിക പഠനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ സൗകര്യമില്ലാത്തവർക്ക് എല്ലാവരുടെയും സഹായത്തോടെ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Read Also: സി.കെ ജാനുവിന് പണം നൽകി; ആരോപണത്തിൽ ഉറച്ച് പ്രസീത, ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണമെന്നും ആവശ്യം

ഈ വർഷം എത്ര വിദ്യാർത്ഥികൾക്ക് സൗകര്യം ഇല്ലെന്ന കണക്ക് സർക്കാർ എടുത്തോയെന്ന ചോദ്യത്തിനാണ് വിദ്യാഭ്യാസ മന്ത്രി മറുപടി നൽകിയത്. പരമാവധി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യം നൽകാൻ കഴിഞ്ഞുവെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. 2.6 ലക്ഷം കുട്ടികൾക്ക് കഴിഞ്ഞ വർഷം ഡിജിറ്റൽ സൗകര്യം ഇല്ലായിരുന്നു. സൗകര്യം ഇല്ലാത്തവർക്ക് കഴിഞ്ഞ വർഷം തന്നെ സൗകര്യം ഏർപ്പാടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിദ്യാഭ്യാസ രീതി ആയതിനാൽ കുറവുകൾ ഉണ്ടാകാം. എന്നാൽ കുറവുകൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കാൻ ട്രയൽ ക്ലാസ് ഗുണം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: വാഹനത്തിനിടയിൽപ്പെട്ട് നായക്കുട്ടി ചത്തു: അബദ്ധത്തിൽ സംഭവിച്ച തെറ്റിന് പ്രായശ്ചിത്തമായി വീട് വച്ച് നൽകാനൊരുങ്ങി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button