Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വാഹനത്തിനിടയിൽപ്പെട്ട് നായക്കുട്ടി ചത്തു: അബദ്ധത്തിൽ സംഭവിച്ച തെറ്റിന് പ്രായശ്ചിത്തമായി വീട് വച്ച് നൽകാനൊരുങ്ങി യുവാവ്

കഴിഞ്ഞ 27-ന് അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്

അരീക്കോട് : തന്റെ വാഹനമിടിച്ച് നായക്കുട്ടി ചത്ത സംഭവത്തിൽ പ്രായശ്ചിത്തമായി വീട് വച്ച് നൽകാനൊരുങ്ങി യുവാവ്. കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയാണ് തന്റെ തെറ്റിന് പകരമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ 27-ന് അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്താണ് ഖാസിം ഓടിച്ച വാഹനത്തിനടയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച് പോയിരുന്നു.എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ ഈ സംഭവം ഫോട്ടോ സഹിതം എഴുതി. വാഹനത്തിന്റെ നമ്പറും പോസ്റ്റില്‍ എഴുതിയിരുന്നു.

Read Also : തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ വെളിപ്പെടുത്തി മില്ലർ

പോസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടതോടെയാണ് നായകള്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കുന്ന നന്‍മ ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ചത്തു കിടക്കുന്ന നായകുട്ടിയുടെ സമീപം അമ്മ പട്ടി കാവലിരിക്കുന്നതും കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമുള്‍പ്പെടെ പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് ഇന്‍സ്പെക്ടര്‍ ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെ കണ്ടെത്തിയത്.

Read Also :  കേരള നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചന: കേന്ദ്ര മന്ത്രി വി. മുരളീധരൻ

എന്നാൽ അറിയാതെ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്ന് ഖാസിം അരീക്കോട് നന്‍മ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചതോടെയാണ് നിര്‍ധന കുടുംബത്തിന് വീട് വച്ച് നല്‍കാമെന്ന ആശയം ഉയര്‍ന്നത്. നന്മ പ്രവര്‍ത്തകരാണ് അരീക്കോട് പതിനഞ്ചാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഏകദേശം ആറര ലക്ഷം രൂപ വരും വീടുനിര്‍മാണത്തിന്.

 

 

shortlink

Post Your Comments


Back to top button