Latest NewsNewsIndia

മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഇളവുകൾ ആരംഭിച്ചു: ഇളവുകൾ ഇങ്ങനെ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം

മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഇളവുകൾ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ അൺലോക്ക് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് ഉദ്ധവ് താക്കറെ സർക്കാരിന്റെ തീരുമാനം.

Read Also: കോവിഡ് മരണങ്ങൾ സംബന്ധിച്ച മാനദണ്ഡമാറ്റം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളതും ഓക്‌സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുമുള്ള ജില്ലകളെയാണ് ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഔറഗാബാദ്, ബാന്ദ്ര, ധൂലെ, ജൽഗാവ്, ജൽന, നാസിക്, പർഭാനി, താനെ ഉൾപ്പെടെയുള്ള 18 ജില്ലകൾ ഒന്നാം വഭാഗത്തിലുണ്ട്. ഈ ജില്ലകളിലെല്ലാം ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കാനാണ് തീരുമാനം. തീയേറ്ററുകൾ, മാൾ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. വിവാഹം, വിനോദ പരിപാടി, സിനിമ ചിത്രീകരണം എന്നിവയ്ക്ക് ഈ ജില്ലകളിൽ അനുമതി നൽകും.

രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലകളിൽ ആൾക്കൂട്ടങ്ങൾ പാടില്ലെന്നാണ് നിർദ്ദേശം. അമരാവതി, ഹിൻഗോളി, മുംബൈ എന്നീ ജില്ലകളാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഹോട്ടൽ, വ്യായാമ കേന്ദ്രം, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയ്ക്ക് പ്രവർത്തിക്കാനും അനുമതിയുണ്ട്. കാലാപ്പൂർ, ഉസ്മനാബാദ്, അകോല, സിന്ധുദുർഗ്, സാൻഗ്ലി തുടങ്ങിയ ജില്ലകളെയാണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also: ‘മോദിയെയും അമിത് ഷായെയും വിമർശിച്ച മേനക ഗാന്ധി’: സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്ന വീഡിയോയിൽ ഉള്ളത് കോൺഗ്രസ് നേതാവ്

പൂനെ, രിഗാദ് എന്നിവ നാലാം വിഭാഗത്തിൽ ഉൾപ്പെടും. അഞ്ചാം വിഭാഗത്തിൽ ഉൾപ്പെട്ട ജില്ലകളിൽ ലോക്ക് ഡൗൺ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളെയാണ് അഞ്ചാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ യാത്ര ചെയ്യാൻ ഇ-പാസ് ആവശ്യമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button