തിരുവനന്തപുരം: കോവിഡ് മരണങ്ങൾ സംബന്ധിച്ചുള്ള മാനദണ്ഡമാറ്റം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഏത് കാറ്റഗറിയിലുള്ള മരണമാണെന്നതിൽ കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണിത്. പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളാൽ മരിക്കുന്നവർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തീരുമാനം സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കുന്ന കോവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments