KeralaLatest NewsNews

കോവിഡ് വാക്‌സിന് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ലക്കി ഡ്രോ; വമ്പൻ പദ്ധതികളുമായി ഈ ഗ്രാമം

ബംപർ സമ്മാനമായി നൽകുന്നത് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും സ്‌കൂട്ടറുമാണ്

ചെന്നൈ: കൊവിഡ് വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. ബിരിയാണി മുതൽ ലക്കി ഡ്രോ വരെയുള്ള പദ്ധതികളാണ് വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവരെ ലക്ഷമിട്ട് ഈ ഗ്രാമം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപമുള്ള മത്സ്യബന്ധനത്തൊഴിലാളി ഗ്രാമമായ കോവാലത്താണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്.

Read Also: സംസ്ഥാനത്ത് ഒമ്പതാം തിയതി വരെ അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം

എസ് എൻ രാംദാസ് ഫൗണ്ടേഷൻ, എസ്ടിഎസ് ഫൗണ്ടേഷൻ, ചിരാജ് ട്രസ്റ്റ് എന്നീ സംഘടനകളാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകിയത്. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഫ്രീയായി ബിരിയാണി നൽകുകയായിരുന്നു ഇവർ ആദ്യം ചെയ്തിരുന്നത്. പിന്നീട് വാരാന്ത്യ നറുക്കെടുപ്പ് എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു. ആഴ്ച്ചയിൽ നടത്തുന്ന നറുക്കെടുപ്പിൽ മിക്‌സി, ഗ്രൈൻഡർ, 2 ഗ്രാം സ്വർണ നാണയം എന്നിവയെല്ലാം സമ്മാനമായി നൽകുന്നുണ്ട്. നറുക്കെടുപ്പിൽ ബംപർ സമ്മാനമായി നൽകുന്നത് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും സ്‌കൂട്ടറുമാണ്. പുതിയ പദ്ധതി നടപ്പിലാക്കിയതോടെ വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്നാണ് അധികൃതർ പറയുന്നത്.

Read Also: കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്നു ചോദ്യം: അസഭ്യവര്‍ഷവുമായി മേയർ

കൊവിഡ് മുക്തമായ കോവാലത്തിന് വേണ്ടിയാണ് തങ്ങളുടെ പ്രയത്‌നമെന്നാണ് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നത്. ഗ്രാമത്തിലെ 100 ശതമാനം ആളുകളും വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിനായി ഇനിയും ഇത്തരം പദ്ധതി തുടരാനാണ് തീരുമാനമെന്നും ഭാരവാഹികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button