ലഖ്‌നൗ : കോവിഡ് പ്രതിരോധത്തിന് ‘മിഷന്‍ ജൂണ്‍’ എന്ന വാക്‌സിനേഷന്‍ ക്യാമ്പിന് യുപി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലുള്ള 75 ജില്ലകളില്‍ 90 ലക്ഷം മുതല്‍ 1 കോടി വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
75 ജില്ലകളിലെയും 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും കോവിഡ് മഹാമാരിയെ തുരത്താന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മിഷന്‍ ജൂണിന് കീഴില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
‘മിഷന്‍ ജൂണ്‍’ ആരംഭിച്ചതിന് പിന്നാലെ ലക്‌നൗവിലുള്ള കെ.ഡി സിംഗ് ബാബു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. വാക്‌സിനേഷന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 21,000 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
Post Your Comments