തിരൂരങ്ങാടി: മക്കള്‍ മൂന്ന് പേരും വിധിക്ക് കീഴടങ്ങിയതോടെ ജന്മം നല്‍കിയ അച്ഛനെയും അമ്മയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഒരു നാട് മുഴുവനും. ഏഴാം വയസ്സില്‍ അപൂര്‍വ്വ രോഗം ബാധിച്ച മക്കള്‍ മൂവരും മരിച്ചത് 17-ാം വയസ്സിലാണ്. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അസുഖമാണ് മൂന്ന് പേരുടെയും ജീവന്‍ കവര്‍ന്നത്. മൂന്നിയൂര്‍ വെളിമുക്ക് വാല്‍പറമ്പില്‍ അഷ്‌റഫ് ഹഫ്‌സത്ത് ദമ്പതികള്‍ക്കാണ് 17 വയസ്സു വരെ വളര്‍ത്തിക്കൊണ്ടു വന്ന മൂന്ന് മക്കളെ നഷ്ടമായത്.
മൂന്നാമത്തെ മകന്‍ ഫവാസ് ഇന്നലെ വിധിക്ക് കീഴടങ്ങിയതോടെ നെഞ്ച് തകര്‍ന്ന് കരയുകയാണ് ആ അച്ഛനും അമ്മയും.മൂന്ന് മക്കളും മിടുക്കന്മാരായിരുന്നു. ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുത്തു. പഠന രംഗത്തു മാത്രമല്ല, പാഠ്യേതര രംഗത്തും മികച്ചു നിന്നു. മൂത്ത മകന്‍ ഫാരിസ് നല്ല ചിത്രകാരനായിരുന്നു. 7 വര്‍ഷം മുന്‍പ് മരിച്ചു. രണ്ടാമത്തെ മകന്‍ ഫാസില്‍ മരിച്ചിട്ട് 2 വര്‍ഷവും 10 ദിവസവുമായി. സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ട് പ്രശസ്തനായിരുന്നു ഫാസില്‍.
ഫാസിലും ഫവാസും ഇലക്‌ട്രിക് വീല്‍ചെയറിലായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. ദേശീയപാതയിലൂടെ പോകുന്ന ഇവരെ ആദ്യം കാണുന്നവര്‍ക്ക് അദ്ഭുതമായിരുന്നു. ഇന്നലെ മരിച്ച ഫവാസും പാഠ്യേതര രംഗങ്ങളില്‍ മിടുക്കനായിരുന്നു. മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.
Post Your Comments