തിരുവനന്തപുരം: പ്രായാധിക്യം മൂലം അവശതയിൽ കഴിഞ്ഞ ബിന്ദു വിടവാങ്ങി. നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹമാണ് ബിന്ദു. 21 വയസുള്ള ബിന്ദു ചത്തതോടെ പാര്‍ക്കില്‍ ഇനി സിംഹങ്ങളില്ല.
read also: കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് വൻ തുക പ്രതിഫലം; രോഗ വ്യാപനം തടയാൻ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
നാല് സിംഹങ്ങളുമായാണ് നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക് 1984 ല്‍ ആരംഭിച്ചത്. 2000ത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്നതാണ് ബിന്ദു. 2018 പാര്‍ക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങള്‍ മാത്രമാണ്, നാഗരാജനും ബിന്ദുവും. കൂട്ടിനുണ്ടായിരുന്ന നാഗരാജന്‍ കഴിഞ്ഞ മാസം 18-ാം തിയതി വിടവാങ്ങി. 14 ദിവസങ്ങള്‍ പിന്നിടുമ്പോൾ ബിന്ദുവും വിടവാങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാര്‍ക്കില്‍ തന്നെ മറവുചെയ്തു.
Post Your Comments