Latest NewsNewsIndia

കശ്മീരില്‍ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം തകര്‍ത്ത് സൈന്യം: കണ്ടെടുത്തത് കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം സുരക്ഷാ സേന തകര്‍ത്തു. ജമ്മുകശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കേന്ദ്രം തകര്‍ത്തത്. ബാരാമുള്ളയിലാണ് ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read Also:‘പ്രതിഷേധിച്ച സ്ത്രീകളെപ്പോലും വലിച്ചിഴച്ചവര്‍ക്കെതിരെ ജനം വോട്ടുചെയ്യും’: പി ടിയുടെ നിലപാട് തുടരുമെന്ന് ഉമ തോമസ്

പരിശോധനയില്‍ കേന്ദ്രത്തില്‍ നിന്ന് 1.5 കോടി രൂപ വിലമതിയ്ക്കുന്ന ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മയക്കുമരുന്ന് വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ, സംശയം തോന്നിയ സുരക്ഷാ സേന സംഘത്തെ ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു.

 

ബാരാമുള്ള സ്വദേശിയായ നിസാര്‍ അഹമ്മദ് ഖാന്‍, കുപ്വാര സ്വദേശി മുഹമ്മദ് റഫീഖ് ഖാന്‍ എന്നിവരാണ് സേനയുടെ പിടിയിലായത്.

മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനാണ് ഉപയോഗിച്ച് വരുന്നതെന്ന് ജമ്മുകശ്മീര്‍ പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button