Latest NewsKeralaNews

കേരളത്തില്‍ ആശങ്കയേറുന്നു; പ്രതിദിന കോവിഡ് മരണസംഖ്യ ആദ്യമായി 200 കടന്നു

സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9222 ആയി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് ഉണ്ടാകുമ്പോഴും ആശങ്കയായി മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന മരണസംഖ്യ 200 കടക്കുന്നത്.

Also Read: മാനസിക സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കിയാൽ 150 വയസുവരെ ജീവിക്കാം; പഠന റിപ്പോർട്ട് പുറത്ത്; കൂടുതൽ വിവരങ്ങൾ അറിയാം

തുടര്‍ച്ചയായ 15-ാം ദിവസമാണ് സംസ്ഥാനത്തെ പ്രതിദിന മരണസംഖ്യ 100ന് മുകളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം 9,000 കടന്ന ആകെ മരണം ഇന്ന് 9,222 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രണ്ടാം തരംഗത്തില്‍ കുതിച്ചുയരുന്ന മരണസംഖ്യ അടുത്ത ഏതാനും ദിവസങ്ങളിലും സമാനമായ രീതിയില്‍ തുടരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മരണനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. മെയ് 19-ാം തീയതി മുതലാണ് കേരളത്തിലെ മരണനിരക്ക് ഉയരാന്‍ തുടങ്ങിയത്. രണ്ടാഴ്ചയായിട്ടും സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് അയവില്ലാതെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button