Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsKeralaCinemaNewsIndiaEntertainment

‘ഇസ്ലാമിക ലോകം വരാൻ തീവ്രവാദികൾ കൊന്നു കൂട്ടിയത് മുസ്ലിങ്ങളെ തന്നെയെന്ന വിചിത്ര സത്യം മനസിലാക്കുക’: അലി അക്ബർ

ഇസ്ലാമിക ലോകം വരാനായി തീവ്രവാദികൾ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതൽ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകൻ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്നാണ് പോസ്റ്റ്. തീവ്ര ഇസ്ലാമിക രാജ്യങ്ങൾ പോലും ഇപ്പോൾ തീവ്രവാദത്തെ തീവ്രവാദം എന്ന് തുറന്ന് പറഞ്ഞ് എതിർക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ബി.ജെ.പി കേരള മിഷൻ എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

മുസ്ലിം ജനവിഭാഗം വേറെ, തീവ്രവാദം വേറെ എന്ന വസ്തുത എല്ലാവരെയും പറഞ്ഞ് മനസിലാക്കണമെന്ന് പോസ്റ്റിൽ പറയുന്നു. തീവ്രവാദപ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ പോലെ ജയിലിലേക്ക് സുഖവാസത്തിന് അയക്കുന്നതിനു പകരം തൂക്കികൊല്ലുന്ന കർക്കശമായ നിലപാടാണ് പല മുസ്ലിം രാജ്യങ്ങളും എടുത്തിട്ടുള്ളതെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. അലി അക്ബർ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിന്റെ പൂർണരൂപം:

Also Read:ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലേയ്ക്ക്; നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

തീവ്ര ഇസ്ലാമിക രാജ്യങ്ങൾ പോലും ഇപ്പോൾ തീവ്രവാദത്തെ തീവ്രവാദം എന്ന് തുറന്ന് പറഞ്ഞ് എതിർക്കുകയാണ്. ഒരുകാലത്ത് നിങ്ങളെ പോലെ തീവ്രവാദത്തിന് നേരെ മൗനം അവലംബിക്കുകയോ പിന്തുണ നൽകുകയോ ചെയ്തിരുന്ന അവർ അതിന്റെ കൈപ്പു നീര് വേണ്ടുവോളം കുടിച്ചു കഴിഞ്ഞു. ഇന്ന് തീവ്രവാദപ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ പോലെ ജയിലിലേക്ക് സുഖവാസത്തിന് അയക്കുന്നതിനു പകരം തൂക്കികൊല്ലുന്ന കർക്കശമായ നിലപാടാണ് പല മുസ്ലിം രാജ്യങ്ങളും എടുത്തിട്ടുള്ളത്. ഓർക്കുക ചില അറബ് രാജ്യങ്ങൾ പോലും ബംഗ്ലാദേശ് പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നില്ല റഹ്യങ്കിയൻ അഭയാർത്തികളെ അടിപ്പിക്കുന്നില്ല. നിങ്ങളുടെ ഈ തെറ്റ് തിരുത്തണം. മുസ്ലിം ജനവിഭാഗം വേറെ തീവ്രവാദം വേറെ എന്ന് അവരെ പറഞ്ഞ് പഠിപ്പിക്കണം. കേരളത്തിൽ തീവ്രവാദ റിക്രൂട്ട്മെന്റ് നടന്നു. ഇന്നും അഫ്ഗാനിസ്താനിൽ കേരളത്തിലെ തീവ്രവാദികൾ ഉണ്ട്. അതിനെതിരെ സംസാരിക്കാൻ ഇടത് വലത് പാർട്ടികളോ മുസ്ലിം ലീഗോ തയ്യാറായിട്ടില്ല. ഈ മൗനം തെറ്റായ സന്ദേശം ആണ് മുസ്ലിം സമൂഹത്തിന് നൽകുന്നത്.

നാളെ കേരളം തീവ്രവാദത്തിന് കീഴ്പ്പെട്ട് പോയാൽ ഇത്രയും കാലം അവരെ പിന്തുണച്ച ഞങ്ങൾ അന്തംകമ്മികൾ സുരക്ഷിതരാണ് എന്ന തോന്നൽ ആർക്കും വേണ്ട. സങ്കികളെ ദ്രോഹിച്ചു കഴിഞ്ഞാൽ അന്തംകമ്മിയെ സംങ്കി ആക്കുക എന്ന വളരെ ലളിതമായ കാര്യം ആയിരിക്കും പിന്നെ സംഭവിക്കുക. തുടർന്ന് സംഖികൾക്ക് സംഭവിച്ച അതേ കാര്യങ്ങൾ അന്തംകമ്മികൾക്കും സംഭവിക്കും. അതും കഴിഞ്ഞാൽ മുസ്ലിം സമൂഹത്തിനെ തന്നെ. സിനിമ കാണുന്നവർ കള്ള് കുടിക്കുന്നവർ തുടങ്ങി കൊലപാതകങ്ങൾ മുസ്ലിങ്ങൾക്ക് നേരെ തന്നെ ആവും. ഇത്തരത്തിൽ അപകടത്തിലായ രാജ്യങ്ങൾ നിരവധിയാണ്. ഓർക്കുക, ഇസ്ലാമിക ലോകം വരാനായി തീവ്രവാദികൾ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതൽ മുസ്ലിങ്ങങ്ങളെ തന്നെയാണ് എന്ന വിചിത്രമായ സത്യം മനസിലാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button