ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുന്നതിന്റെ ഭാഗമായി 6,998.97 കോടി രൂപയുടെ ഗ്രാന്റ് പശ്ചിമബംഗാളിന് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 2021-22 വര്‍ഷത്തെ ജലജീവൻ മിഷൻ പദ്ധതി കീഴിലാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.
2019 ഓഗസ്റ്റ് 15-നാണ് ജലജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 2024-ഓടെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പുവഴി കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. 19.20 കോടി ഗ്രാമീണ വീടുകളുള്ളതില്‍ 3.23 കോടി വീടുകള്‍ക്ക് മാത്രമാണ് കുടിവെള്ള കണക്ഷനുണ്ടായിരുന്നത്.എന്നാൽ, കോവിഡ് കാലത്ത് 4.25 കോടി വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കി.
പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് ബംഗാളിലുള്ള 163.25 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ 2.14 ലക്ഷത്തിന് മാത്രമായിരുന്നു പൈപ്പ് വെള്ളം കിട്ടിയിരുന്നത്. 21 മാസത്തിനിടയില്‍ 14 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി.
Post Your Comments