![](/wp-content/uploads/2021/05/black-fungus-3.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. സംസ്ഥാനത്ത് ഇതുവരെ മ്യൂകര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇതുവരെ 518 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യന്‍ അറിയിച്ചു.
സംസ്ഥാനത്തെ മൊത്തം ബ്ലാക്ക് ഫംഗസ് കേസുകളില്‍ 136 എണ്ണം സ്ഥിരീകരിച്ചത് ചെന്നൈയിലാണ്. തമിഴ്‌നാട്ടില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവ് ഉണ്ടാകുന്നത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സ്റ്റിറോയിഡിന്റെ ഉപയോഗമാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം പൂര്‍ണമായി ശരിവെയ്ക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്റ്റിറോയിഡിന്റെ ഉപയോഗം മൂലം വിദേശ രാജ്യങ്ങളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉണ്ടാകുന്നില്ലെന്നാണ് അവിടങ്ങളിലെ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. മലിന ജലമോ വ്യാവസായിക ഓക്‌സിജന്‍ വിതരണ ലൈനുകളിലൂടെയോ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് എം.എ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.
Post Your Comments