CricketLatest NewsNewsSports

ആ ഓൾറൗണ്ടറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വെങ്കടപതി രാജു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 18ന് സതാംപ്ടണിൽ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസിലാൻഡും. ജൂൺ 18ന് സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നതു കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ ഓൾറൗണ്ടർ ഹാർദ്ദിക്‌ പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരവും മുൻ സെലക്ടറുമായ വെങ്കടപതി രാജു.

ഇന്ത്യൻ ടീമിലെ ഓൾറൗണ്ടറാണ് ഹാർദ്ദിക്‌ പാണ്ഡ്യയെന്നും പ്രമുഖ താരങ്ങളെല്ലാം ടീമിൽ ഇടം നേടിയപ്പോൾ ഹാർദ്ദിക്‌ പാണ്ഡ്യയുടെ അഭാവം ടീമിനെ ബാധിക്കുമെന്നും രാജു പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഒപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ 20 അംഗ സ്‌ക്വാഡിലും പാണ്ഡ്യയെ പരിഗണിച്ചില്ല.

Read Also:- സഞ്ജുവിന്റെ റോയൽസിന് കണ്ടകശ്ശനി; രാജസ്ഥാന് ഇനി ഒന്നും എളുപ്പമല്ല, പ്രതീക്ഷകൾ മങ്ങുന്നു

‘കിവീസ് ടീം വളരെ സന്തുലിത ടീമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മികച്ച രീതിയിൽ മനസിലാക്കി പന്തെറിയുവാൻ കഴിയുന്ന ഒട്ടേറെ ബൗളർമാർ അവരുടെ ടീമിലുണ്ട്. കെയ്ൻ ജാമിൻസണെ പോലൊരു ഓൾറൗണ്ടർ അവരുടെ പ്രധാന പ്ലസ് പോയിന്റാണ്. ഇംഗ്ലണ്ടിലും തിളങ്ങാൻ ആറടിയിലേറെ നീളമുള്ള ആ താരത്തിന് സാധിക്കും. മികച്ച ബൗളിങ് നിരക്ക്, ഒപ്പം ഒരു ഓൾറൗണ്ടർ വലിയൊരു അനുഗ്രഹമാണ്. അതിനാൽ ഇന്ത്യൻ നിരയിൽ ഹാർദ്ദിക്കിന്റെ അഭാവം തിരിച്ചടിയാകും’ വെങ്കടപതി രാജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button