Latest NewsNewsIndia

കേന്ദ്രം വാക്‌സിൻ നയം മാറ്റിയത് സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലം; മധ്യപ്രദേശ് മുഖ്യമന്ത്രി

മുഖ്യമന്ത്രിമാർ ഒന്നിച്ച് നിന്ന് പ്രധാനമന്ത്രിയെ സമീപിച്ച് കേന്ദ്രീകൃത വാക്‌സിൻ നയത്തിനായി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് കേന്ദ്ര സർക്കാർ വാക്‌സിൻ നയത്തിൽ മാറ്റം വരുത്തിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. മുഖ്യമന്ത്രിമാർ ഒന്നിച്ച് നിന്ന് പ്രധാനമന്ത്രിയെ സമീപിച്ച് കേന്ദ്രീകൃത വാക്‌സിൻ നയത്തിനായി ആവശ്യപ്പെടണമെന്നും അങ്ങനെയെങ്കിൽ പ്രധാനമന്ത്രി അത് പരിഗണിക്കുമെന്നും ചൗഹാൻ പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒരുമിച്ച് നിൽക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് വാക്‌സിൻ വിഷയത്തിൽ പിണറായി വിജയൻ കത്തയച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.

Read Also  :  തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളമാണ്: അലി അക്ബർ

വാക്‌സിൻ നേരിട്ട് സംഭരിച്ച് നൽകാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് കേരളത്തിന്‍റെ തീരുമാനം. ഇതിനായി ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്ത് നൽകിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button