കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിടേണ്ടി വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിലായിരുന്നു ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. എന്നാൽ ഈ തീരുമാനത്തിൽ നിന്നും പിന്‍വാങ്ങുന്നതായി ഷിബു ബേബി ജോണ്‍ അറിയിച്ചു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും നേതാവ് വ്യക്തമാക്കി
read also: ശബരിമലയില്‍ ഇത്തവണയും ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്, ഈഴവരും ദളിതരും പുറത്ത് : അമല്‍ സി. രാജന്റെ കുറിപ്പ്
അതേസമയം, ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെക്കുറിച്ചു സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വ്യക്തമാക്കി. മുന്നണിമാറ്റത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് . അസീസ് വ്യക്തമാക്കി.
”ആര്‍.എസ്.പിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചില വാര്‍ത്തകള്‍ കണ്ടു, അതൊന്നും ശരിയല്ല. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിദ്ധ്യം ഇല്ലാത്തത് ആര്‍.എസ്.പി പ്രവര്‍ത്തകരെ നിരാശരാക്കി. തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പേരില്‍ മുന്നണി മാറാനോ മറ്റൊരു മുന്നണിയിലേക്ക് പോകാനോ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പരാജയത്തിന് കാരണം യു.ഡി.എഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍.ഡി.എഫിനെ നേരിടാനുള്ള കെട്ടുറപ്പ് മുന്നണിക്കില്ല. യു.ഡി.എഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നും” അസീസ് പറഞ്ഞു
Post Your Comments