മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച 2,874 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 13.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4,170 പേരാണ് ജില്ലയിൽ രോഗമുക്തരായത്. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,53,007 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 2,800 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 36 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 37 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
59,022 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 40,800 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,143 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 256 പേരും ചികത്സയിൽ കഴിയുന്നുണ്ട്.
Read Also: തൃശൂർ ജില്ലയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
129 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലാണ് ചികിത്സയിലുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1,200 പേരും ശേഷിക്കുന്നവർ വീടുകളിലും മറ്റുമായും നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 839 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു
Post Your Comments