സാന്റിയാഗോ: ചിലിയുടെ സൂപ്പർ താരം അർടുറോ വിദാലിന് കോവിഡ് സ്ഥിരീകരിച്ചു. ടോൺസിലിറ്റിസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച വിദാൽ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദാൽ കഴിഞ്ഞ ആഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. അതേസമയം, വിദാലിന് ചിലിയുടെ നിർണായക മത്സരങ്ങൾ നഷ്ടമാകും. അർജന്റീനയ്‌ക്കെതിരായും ബൊളീവിയക്കെതിരായും ലോക കപ്പ് യോഗ്യത മത്സരങ്ങളിൽ വിദാലിന് കളിക്കാൻ കഴിയില്ല. എന്നാൽ കോപ അമേരിക്ക മത്സരങ്ങൾക്ക് ചിലിയുടെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ ബ്രസീലിൽ നടത്താൻ തീരുമാനിച്ചു. ഈ മാസം 13 മുതൽ ജൂലൈ 10 വരെയാണ് ടൂർണമെന്റ് നിശ്ചയിട്ടുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വേദികളും മത്സരക്രമവും ഉടൻ പ്രഖ്യാപിക്കും.
Read Also:- റൗൾ ഹിമിനസ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്‌സിൽ തുടരും
കേവലം 12 ദിവസമാണ് മാത്രം ശേഷിക്കെ ടൂർണമെന്റ് ആതിഥേരായ അർജന്റീനയെ കോവിഡ് വ്യാപനത്തെ തുടർന്ന് വേദിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ ടൂർണമെന്റ് തുടങ്ങാൻ രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ വലിയ പ്രതിസന്ധിയിലുമായി കോപ. തുടർന്ന് ബ്രസീലിൽ നടത്താൻ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments